ചേരുവകള്‍

പാല്‍  2 ലിറ്റര്‍ 
ഉണക്കലരി 125 ഗ്രാം
പഞ്ചസാര 400 ഗ്രാം
ഏലയ്ക്ക പൊടി  അര ടീസ്പൂണ്‍
നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി  ആവശ്യത്തിന്
വെള്ളം അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ചൂടായി വരുമ്പോള്‍ വെള്ളം ഒഴിക്കണം. വെള്ളം തിളക്കുമ്പോള്‍ പാല്‍ ഒഴിച്ച് തിളക്കുന്നവരെ തുടരെ ഇളക്കുക. ഇളം പിങ്ക് നിറമാകുമ്പോള്‍ അരി കഴുകി ഇടണം. അരി മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം. അരി വെന്ത് കുറുകി വരുമ്പോള്‍ തീയണക്കാം. ശേഷം ഏലയ്ക്കാ പൊടി ചേര്‍ത്ത് പത്ത് മിനിറ്റ് തുടരെ ഇളക്കണം. (പാട ചൂടാതിരിക്കാനാണ്) അല്പം നെയ്യില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തിടാം.

content highlights: pal payasam recipe