ആവശ്യമുള്ള പച്ചക്കറികള്‍

ചേന - 250 ഗ്രാം
വാഴയ്ക്ക - 250 ഗ്രാം
പയര്‍ - 250 ഗ്രാം
മുരിങ്ങക്കായ - 250 ഗ്രാം
പാവക്ക - 1 എണ്ണം
കാരറ്റ് - 1
പച്ചമുളക് - 8 എണ്ണം
ഇഞ്ചി - ചെറിയ കഷണം
തൈര് - 1 കപ്പ്
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന് 
തേങ്ങ - 1 

തേങ്ങ രണ്ടു പച്ചമുളകും ഇഞ്ചിയും ചേര്‍ത്ത് ചതച്ചെടുക്കുക

പാകം ചെയ്യുന്ന വിധം

എല്ലാ കഷണങ്ങളും ഒരേ വലിപ്പത്തില്‍ മുറിച്ചെടുത്ത് മുളക്പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിലേക്ക് തേങ്ങയുടെ അരപ്പും ചേര്‍ക്കുക. നല്ലപോലെ തിളച്ചു പാകമായാല്‍ തൈര് കട്ടയില്ലാതെ ഉടച്ചത് ചേര്‍ത്ത് കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി ഉപയോഗിക്കാം. വടക്കന്‍ ജില്ലകളില്‍ തയ്യാറാക്കുന്ന രീതിയാണ് ഇത്.  

(സാധാരണ  ഈ  അഞ്ച് പച്ചക്കറികള്‍ ഉപയോഗിച്ചാണ് അവിയല്‍ തയ്യാറാക്കുന്നത്. പ്രാദേശികവ്യത്യാസം അനുസരിച്ച് ചേരുവകളിലും പച്ചക്കറികളിലും വ്യത്യാസമുണ്ടായിരിക്കും.)

content highlights: aviyal recipe