ഇക്കൊല്ലത്തെ വിഷു സംക്രമസമയത്തെ ഗ്രഹചാരത്തിനനുസരിച്ച് മകം, പൂരം, ഉത്രം  നക്ഷത്രക്കാരുടെ സാമാന്യ ഫലങ്ങള്‍

മകം: കാലം ഒട്ടും അനുകൂലമല്ലെന്നറിഞ്ഞുതന്നെ പ്രവര്‍ത്തിക്കണം. സഹായികള്‍ പോലും വിപരീതാവസ്ഥയില്‍ ആയെന്നു വരാം. ധനാഗമന വിഷയങ്ങള്‍ മന്ദീഭവിക്കും. വിദ്യാഭ്യാസ പുരോഗത ഉണ്ടാകും. കലാ- സാഹിത്യ രംഗങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൈവരും.

പൂരം: എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കാതിരിക്കണം. വിജയിക്കുമെന്ന് പൂര്‍ണ ബോധ്യമുള്ള ചില കാര്യങ്ങള്‍ പോലും പരാജയപ്പെട്ടുവെന്ന് വരാം. എല്ലാ ഇടപാടുകളും സാവകാശത്തോടും മനഃസംയമനത്തോടും കൂടി ചെയ്യണം. ഈശ്വര പ്രാര്‍ഥന നല്ലപോലെ വേണം. 

ഉത്രം: ഭാഗ്യാനുഭവങ്ങള്‍ പലതും ഉണ്ടാകും. ഉന്നതന്മാരായ വ്യക്തികളുമായി സഹവസിക്കാന്‍ ഇടവരും. എന്നാലും കാര്യങ്ങളെല്ലാം കരുതലോടെ ചെയ്യുകയാണ് ഉചിതം. ഉപരിവിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും.

Content Highlights: Vishuphalam, Vishu 2018, Hinduism, Kerala Event