വിഷു; വിളവെടുപ്പുകാലത്തിന്റെ ഒരു ഓര്മ പുതുക്കല്‍ കൂടി
April 15, 2018, 03:22 PM IST
വിഷു മലയാളിക്ക് കാര്‍ഷിക സമൃദ്ധിയുടെ ആഘോഷം കൂടിയാണ്. നന്മ വിളഞ്ഞ പാടങ്ങളുടെയും അറ നിറച്ച വിളകളുടെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഉത്സവം പങ്കു വയ്ക്കുന്നത്. മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പാകിയ വിത്ത് വിളവാകുന്ന കാലമാണ് വിഷു. മത്തനും വെള്ളരിയും പയറും പാവലും അങ്ങനെ വയലില്‍ വിളഞ്ഞ് നില്ക്കും. തൊടിയില്‍ പൂവിട്ട മാവും പ്ലാവുമെല്ലാം ഫലം സമ്മാനിക്കും. തൊട്ടു തലേന്നാള്‍ വിളവെടുക്കുന്ന വിഭവങ്ങള്‍ വിഷു സദ്യയില്‍ ചേരും. വിളവെടുപ്പു കാലത്തിന്റെ നല്ലൊരു ഓര്‍മ്മ കൂടിയാണ് വിഷു പങ്കു വയ്ക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.