ഇക്കൊല്ലത്തെ വിഷു സംക്രമസമയത്തെ ഗ്രഹചാരത്തിനനുസരിച്ച് രോഹിണി, മകീര്യം,തിരുവാതിര നക്ഷത്രക്കാരുടെ സാമാന്യ ഫലങ്ങള്‍

രോഹിണി: എന്തുകാര്യത്തിലും ഇടപെടുന്നതിന് മുമ്പ് നല്ലപോലെ ശ്രദ്ധിക്കേണ്ടതാണ്. രോഗക്ലേശങ്ങളില്‍ നിന്ന് മുക്തി ഉണ്ടായിത്തീരും. സുഹൃത്തുക്കളുടെ സഹായം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഭവിക്കും. കുരുക്കുകളില്‍ പെട്ട വിഷയങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യും.

മകീര്യം: നവീന സൗഹൃദങ്ങള്‍ ഗുണകരമായിത്തീരും. എന്തുകാര്യങ്ങളിലും ഇടപെടുന്നത് നല്ലതുപോലെ ആലോചിച്ചുവേണം. ശത്രുക്കളുടെ നീക്കങ്ങളെയും നന്നായി കരുതിയിരിക്കണം. നയനവ്യാധികളുള്ളവര്‍ക്ക് അനുകൂലമല്ല. വൈദ്യോപദേശം തേടുന്നത് നല്ലത്. 

തിരുവാതിര: കര്‍മ്മരംഗത്ത് പുഷ്ടി ഉണ്ടാകും, എങ്കിലും പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങളെ കരുതേണ്ടതുണ്ട്. ദാമ്പത്യ കലഹങ്ങളോ ഇണയുടെ ആരോഗ്യാദികളിലുള്ള വൈപിരീത്യമോ വന്നുപെട്ടേക്കാം. തീര്‍ഥയാത്രാദികള്‍കൊണ്ട് മനഃസന്തോഷമേറും. വിദേശയാത്രാകാര്യങ്ങള്‍ അനുകൂലമാകും.

Content Highlights: Vishu Astrological Predictions, Vishu 2018, Hinduism, Kerala, religious Event