ഇക്കൊല്ലത്തെ വിഷു സംക്രമസമയത്തെ ഗ്രഹചാരത്തിനനുസരിച്ച് പുണര്‍തം, പൂയ്യം, ആയില്യം നക്ഷത്രക്കാരുടെ സാമാന്യ ഫലങ്ങള്‍

പുണര്‍തം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഫലവത്താകും. ജലവിഭവങ്ങളേക്കൊണ്ടുള്ള ഉപജീവനം പുഷ്ടിപ്പെടും. കുടുംബത്തില്‍ സ്വസ്ഥത കുറയാനിടയുള്ള സാഹചര്യങ്ങളെ കരുതി ഒഴിവാക്കണം. ഉത്തരവാദിത്തമുള്ള കരാറുകളില്‍ ആലോചിച്ചേ ഇടപെടാവൂ.

പൂയ്യം: ഗൃഹനിര്‍മാണകാര്യങ്ങള്‍ അനുകൂലമായി വരും. ഇഷ്ടജനസഹവാസം മനഃസന്തോഷമേറ്റും. ശത്രുതയോടെ വര്‍ത്തിക്കുന്നവര്‍ അല്‍പമെങ്കിലും അനുകൂലഭാവത്തില്‍ പെരുമാറും. ഉദരവ്യാദികളെയും ശസ്ത്രക്രിയകള്‍ വേണ്ടിവരുന്ന രോഗങ്ങളെയും കരുതിയിരിക്കണം.

ആയില്യം: അല്‍പം ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. വിവാദങ്ങളില്‍ വിജയസാധ്യത കാണുന്നു. ദൂരയാത്ര ചെയ്യേണ്ടിവരുന്നു. അതിന്റെ ഉദ്ദേശ്യങ്ങള്‍ ഫലിക്കുകയും ചെയ്യും. കലാരംഗത്ത് മികവുണ്ടാകും

Content Highlights: Vishu 2018, Astrology Prediction, Hinduism, Kerla Event