അശ്വതി: വിഷു സംക്രമസമയത്ത് അശ്വതിയില്‍ ഒരുഗ്രഹത്തിന്റെ സ്ഥിതിയും ഇല്ല. സൂര്യന് മേടരാശിയിലേക്ക് സംക്രമിച്ച് സഞ്ചരിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. പ്രായേണ അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണഫലാധിക്യ സാധ്യതയാണ് കാണുന്നത്. യാത്രാ കാര്യങ്ങള്‍ സഫലമാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമാണ്.
ഭരണി: സംക്രമസമയത്ത് ഭരണിയില്‍ ശുക്രന്റെയും ഗുളികന്റെയും സ്ഥിതിയാണുള്ളത്. ധനലാഭകാര്യങ്ങള് അനുകൂലമായി ഭവിക്കും.കലാരംഗത്തുള്ള പ്രവര്ത്തകന്മാര്ക്ക് ഗുണഫലം ഉണ്ടാകും. ആരോഗ്യം അത്ര നന്നായിരിക്കില്ല. വിദ്യാഭ്യാസ പുരോഗതി ഉണ്ടായിത്തീരും.
കാര്‍ത്തിക: കര്‍മരംഗത്ത് ഏറെ ഗുണകാര്യങ്ങള് ഉണ്ടായിത്തീരും. വിവാഹം മുതലായ മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. ഏതുമേഖലയിലായാലും മികവു പ്രകടിപ്പിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യും. ഉപാസനാദി കാര്യങ്ങളിലും ഈശ്വരീയ കാര്യങ്ങളിലും നല്ലപോലെ നിഷ്കര്‍ഷിക്കേണ്ടതാണ്.
Content Highlight: Vishu 2018, Vidhu Astological Predictions, Hinduism, Kerala, Religious Event