ഇഞ്ചിക്കറി ഇല്ലാത്ത സദ്യ ആലോചിക്കാനേ വയ്യ. ഇലയിൽ ആദ്യം വിളമ്പുന്ന വിഭവങ്ങൾ ഒന്നായ ഇഞ്ചിക്കറി പുളി ഇഞ്ചി എന്നും പറയാറുണ്ട്. നാടിനു അനുസരിച്ചു ചെറിയ വ്യത്യാസങ്ങൾ ഉണ്ട്  ഇഞ്ചിക്കറിയുടെ കൂട്ടിന്‌. അതിൽ ഒരു വിധം ആണ് താഴെ കൊടുത്തിരിക്കുന്നത്:
 
ചേരുവകൾ 
 
ഇഞ്ചി : 100gm 
പുളി : ഒരു വലിയ നാരങ്ങാ വലുപ്പത്തിൽ 
പച്ചമുളക് : 4 എണ്ണം 
ശർക്കര :2 എണ്ണം 
ചുവ്വന്ന മുളക് :2 എണ്ണം 
കറിവേപ്പില :4 തണ്ട് 
മഞ്ഞൾപൊടി : 1tbs 
മുളക്പൊടി : 2tbs 
കടുക് :1/ 4 tbs 
ഉപ്പ്‌ : ആവിശ്യത്തിന് 
വെളിച്ചെണ്ണ :ആവിശ്യത്തിന് 
 
 
തയ്യാറാക്കുന്നവിധം 
 
ആദ്യം തന്നെ പുളി ഒരു കപ്പ് വെള്ളത്തിൽ കുതിർത്തു വക്കുക . 20 മിനിറ്റിനു ശേഷം പുളി നല്ലവണം പിഴിഞ്ഞു  അരിച്ചെടുക്കാം . ഇഞ്ചി കഴുകി വൃത്തിയാക്കി എടുത്ത് വളരെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
 
ഒരു പാനിൽ 3-4  സ്‌പൂൺ വരെ എണ്ണ ഒഴിച്ച് ഇഞ്ചി വറുക്കാൻ ഇടാം. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത നന്നായി മൂപ്പിച്ചെടുക്കുക. ഇഞ്ചി ഒരു ബ്രൗൺ നിറം ആകുമ്പോൾ ഇതിലേക്ക്  2tbs മുളക്പൊടി, 1tbs മഞ്ഞൾ പൊടി, 1tbs ഉപ്പ് എന്നിവ ചേർക്കാം. ശേഷം നന്നായി യോജിപ്പിക്കുക .
 
ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പുളി വെള്ളവും 2 ശർക്കരയും ചേർക്കുക.നന്നായി ഇളക്കി 15 മിനുട്ടോളം അടച്ചു വച്ചു വേവിക്കുക. ഇത് നന്നായി കുറുകി കഴിഞ്ഞാൽ തീ അണക്കാം .
 
വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും, ചുവന്ന മുളകും 2 തണ്ട് കറിവേപ്പിലയും ചേർത്ത വറവ് ഇടുക. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന ഇഞ്ചിക്കറിയുടെ മുകളിൽ ഒഴിച്ച കൊടുക്കുക . തൊട്ടുകൂട്ടാനുള്ള ഇഞ്ചിക്കറി തയ്യാർ .