തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശക്കൊടുമുടിയില്‍. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞു. ഇനി കുടമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. 

മേളം ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയത്. മനംനിറഞ്ഞ് മറ്റെല്ലാം മറന്ന് ആസ്വദിക്കുന്നരെയാണ് ഇവിടെ കാണാനാകുക. 5.30നാണ് തെക്കേ ഗോപുര നടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം. 

ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവര്‍ നേരത്തെ എത്തണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ടായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. 

പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം. 

Content Highlights: Thrissur Pooram 2019 Mathathil Varavu pancha vadyam and Elanjithara melam