Club FMതൃശ്ശൂർ: പൂരത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകൂ... സമ്മാനങ്ങൾ സ്വന്തമാക്കൂ... ക്ളബ്ബ്‌ എഫ്‌.എം. കാത്തലിക്‌ സിറിയൻ ബാങ്കുമായി ചേർന്ന്‌ ഒരുക്കുന്ന ‘ഇഷ്ടാ.. അറിഞ്ഞില്ലെങ്കിൽ നഷ്ടാട്ടാ...’ മത്സരത്തിൽ പങ്കെടുത്ത്‌ വിജയികളാകുന്നവർക്കാണ്‌ ആകർഷക സമ്മാനങ്ങൾ ലഭിക്കുക.

തൃശ്ശൂർ പൂരത്തെക്കുറിച്ച്‌ ക്ളബ്ബ്‌ എഫ്‌.എമ്മിലെ വിവിധ പരിപാടികളിലൂടെ ചോദിക്കുന്ന ലളിതമായ ചോദ്യങ്ങൾക്ക്‌ ശരിയുത്തരം നൽകുന്നവരിൽനിന്നാണ്‌ വിജയികളെ തിരഞ്ഞെടുക്കുക. ഇതിനായി നിങ്ങളുടെ ഉത്തരങ്ങൾ ‘7510551048’ എന്ന നമ്പറിലേക്ക്‌ വാട്‌സ്‌ ആപ്പ്‌ ചെയ്യുകയോ, കാത്തലിക്‌ സിറിയൻ ബാങ്ക്‌ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ വഴി അയയ്ക്കുകയോ ചെയ്യണം.

Content Highlights: Thrissur Pooram 2019. Club FM Pooram Contest