തൃശ്ശൂര്‍: പൂരം സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി നഗരത്തില്‍ ശനിയാഴ്ച 1.30 മുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ബസുകളുടെ റൂട്ട് മാറ്റം ഇപ്രകാരം:

 • പാലക്കാട്, പീച്ചി തുടങ്ങിയ മേഖലകളില്‍നിന്ന് വരുന്ന ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം, ഫാത്തിമ നഗര്‍, ഐ.ടി.സി. ജങ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, കാട്ടൂക്കാരന്‍ ജങ്ഷന്‍, ശവക്കോട്ട, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം.
 • മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഫാത്തിമ നഗര്‍, ഐ.ടി.സി. ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി പോകണം.
 • മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കിഴക്കേക്കോട്ടയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെന്പുക്കാവ്, രാമനിലയം, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷന്‍ വഴി പോകണം.
 • മുക്കാട്ടുകര, നെല്ലങ്കര ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെന്പുക്കാവ് ജങ്ഷന്‍, രാമനിലയം, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി തിരികെ പോകണം.
 • ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂെട വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വീസ് നടത്തണം.
 • മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂെട വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വീസ് നടത്തണം.
 • ചേറൂര്‍, പള്ളിമൂല, മാറ്റാന്പുറം, കുണ്ടുകാട് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബാലഭവന്‍ വഴി ടൗണ്‍ഹാള്‍ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി തിരികെ പോകണം.
 • കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട് തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍ സിവില്‍ ലെയിന്‍, അയ്യന്തോള്‍ ഗ്രൗണ്ട്, ലുലു ജങ്ഷന്‍ വഴി തിരികെ പോകണം.
 • വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി തുടങ്ങി പടിഞ്ഞാറേക്കോട്ട വഴി വരുന്ന എല്ലാ ബസുകളും വെസ്റ്റ് ഫോര്‍ട്ടില്‍നിന്ന് കാല്‍വരി റോഡ് വഴി തിരിഞ്ഞ് തോപ്പിന്‍മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതല്‍ വെസ്റ്റ് ഫോര്‍ട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേക്കോട്ട വഴി തിരിഞ്ഞ് സര്‍വീസ് നടത്തണം.
 • കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്ന് തിരികെ കണ്ണംകുളങ്ങര, ചിയ്യാരം, കൂര്‍ക്കഞ്ചേരി വഴി പോകണം. ഈ സമയം കണ്ണംകുളങ്ങര കസ്തൂര്‍ബാ ഹോസ്പിറ്റല്‍ ജങ്ഷനില്‍നിന്നും വാഹനങ്ങള്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പാടില്ല.
 • കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് ഇടത്തോട്ട് തിരഞ്ഞ് വടൂക്കര, അരണാട്ടുകര വഴി പോകണം.
 • കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിയ്യാരം വഴി പോകണം.
 • ഒല്ലൂര്‍, ആന്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മുണ്ടുപാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരന്‍ ജങ്ഷന്‍ വഴി പോകണം. മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ പെന്‍ഷന്‍മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുകര വഴി പോകണം.
 • കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി പവര്‍ഹൗസ് വന്ന് പൊങ്ങണംകാട്, ചിറയ്ക്കാക്കോട്, മുടിക്കോട് വഴി പോകണം.
 • കുന്നംകുളം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി പവര്‍ഹൗസ് വന്ന് പൊങ്ങണംകാട്, മുക്കാട്ടുകര വഴി പോകണം.
 • കണിമംഗലം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറിയ വാഹനങ്ങളും നെടുപുഴ പോലീസ് സ്റ്റേഷന്‍ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂല വഴി പോകണം.
 • ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും കൂര്‍ക്കഞ്ചേരി സെന്ററില്‍നിന്ന് ഇടത്തു തിരിഞ്ഞ് നെടുപുഴ പോലീസ് സ്റ്റേഷന്‍ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂല വഴി പോകണം.
 • ജൂബിലി ജങ്ഷന്‍ വഴി വരുന്ന, കൂര്‍ക്കഞ്ചേരി പോകുന്ന എല്ലാ ചെറുവാഹനങ്ങളും മിഷന്‍ ക്വാര്‍ട്ടേഴ്സ് വഴി ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനിലെത്തി കൂര്‍ക്കഞ്ചേരിക്ക് പോകണം.

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍

 • കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര, ചിയ്യാരം വഴി പോകണം.
 • പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും പൂങ്കുന്നം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യര്‍ റോഡിലൂടെ പൂത്തോള്‍ വഴി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
 • അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ താത്കാലികമായി ആരംഭിക്കുന്ന ബസ്സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ അവിടെനിന്നുതന്നെ സര്‍വീസ് നടത്തണം.
 • ഷൊര്‍ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ ഐ.ടി.സി. ജങ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, അശ്വിനി ജങ്ഷന്‍, കോലോത്തുംപാടം വഴി സര്‍വീസ് നടത്തണം.

Contentn Highlights: Thrissur Pooram 2019