കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നുള്ളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ പരിശോധിക്കട്ടെയെന്ന് കോടതി വ്യക്തമാക്കി.

തൃശൂര്‍ കലക്ടര്‍ അധ്യക്ഷയായ മോണിട്ടറിങ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോടതിക്കുള്ളത്. ഇതോടെ വിലക്ക് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരാകും അന്തിമ തീരുമാനമെടുക്കുക. 

ഹൈക്കോടതി തീരുമാനത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാരിനെ തീരുമാനമെടുക്കാന്‍ നിശ്ചയിച്ച പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: thechikottukavu ramachandran ban-kerala highcourt