രുഭാഗത്ത് മേളങ്ങളും ആനകളും മുത്തുക്കുടകളും ചമയങ്ങളും അണിനിരന്ന പൂരലഹരിയിയില്‍ ആളുകള്‍ മഴുകിയിരിക്കുമ്പോള്‍ മറ്റൊരു പൂരം കൂടി നടക്കുന്നുണ്ട് വടക്കും നാഥന്റെ തിരുമുറ്റത്തിന്റെ പലഭഗങ്ങളിലുമായി. അത് നാടോടി പൂരങ്ങളാണ്. പൂരത്തിന് ദിവസങ്ങള്‍ക്ക് മുമ്പെ തേക്കും കാട് മൈതാനത്ത് കൂടുംബസമേതം എത്തിയ ഇവരുടെ പൂരകാഴ്ചകള്‍ കാണാനും കാഴ്ചക്കാര്‍ ഒട്ടും കുറവല്ല. 

ചെണ്ടകൊട്ടി പാട്ട് പാടി തുകല്‍ബെല്‍റ്റ് കൊണ്ട് ദേഹത്തടിച്ച് സ്വയം മുറിവേല്‍പിച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച് പണം തേടുന്നവരാണ് നാടോടി കാഴ്ചകളിലെ പ്രധാന കാഴ്ച. ഇവരുടെ പ്രകടനങ്ങള്‍ക്ക് ഹരമേകാന്‍ കുഞ്ഞ് കുട്ടികളും ഒപ്പമുണ്ട്. ഉടുപ്പിടാത്ത ദേഹത്ത് ശക്തമായി അടിക്കുന്നത് മൂലമുണ്ടാകുന്ന മുറിവില്‍ നിന്ന് രക്തം തുടച്ച് കളഞ്ഞാണ് ഒരു കേന്ദ്രത്തില്‍ നിന്നും മറ്റൊരു കേന്ദ്രത്തിലേക്കുള്ള ഇവരുടെ സഞ്ചാരം. 

pooramകുഞ്ഞ് കുട്ടികളെ പലതരം വേഷങ്ങള്‍കെട്ടിച്ച് പൂരാസ്വാദകര്‍ക്കിടയിലേക്ക് പണത്തിനായി വിടുന്നതും രണ്ട് ദിവസമായുള്ള പൂര നഗരയിലെ പ്രധാന കാഴ്ചകളാണ്. വളയത്തിനുള്ളൂലെ ചാടിക്കടക്കുന്നതും, വിവിധ തരം മൈതാന സര്‍ക്കസ്സുകളും പൂര നഗരിയിലെ സ്ഥിരം കാഴ്്ചകള്‍ തന്നെയായിരുന്നുവെങ്കിലും വടക്കുംനാഥന്റെ മുന്നിലെത്തുമ്പോള്‍ അത് പൂരാസ്വാദനത്തിന്റെ പുതുക്കാഴ്ചകളാണ്.