പൂരാവേശത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മാബൈല്‍ ഫോണും, ടീവിയും എന്തിനേറെ ഇന്റര്‍നെറ്റിനേക്കുറിച്ചുപോലും ചിന്തിക്കാന്‍ പോലും സാധ്യമല്ലാതിരുന്ന കാലത്തും പൂരമുണ്ടായിരുന്നു.

പണ്ട് പണ്ട് എന്നാല്‍ വളരെ പണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ കാലത്തിനും മുമ്പേ നമ്മുടെ തൃശ്ശൂര്‍ പൂരമുണ്ടായിരുന്നു. വെള്ളക്കാരുടെ ഭരണ കാലത്ത് തൃശ്ശൂര്‍ പൂരം എങ്ങനെയായിരുന്നു എന്ന് പറയാന്‍ അധികമാരും ജീവിച്ചിരുപ്പുമില്ല. എന്നാല്‍ വെള്ളക്കാര്‍ കൊണ്ടുവന്ന തീവണ്ടി സര്‍വീസ് വരുമാനം കണ്ടെത്താന്‍ തൃശ്ശൂര്‍ പൂരത്തിനെ ഉപയോഗിച്ചിരുന്നു.

പൂരത്തിന്റെ വിശേഷങ്ങള്‍ പറയുന്ന പരസ്യം പത്രങ്ങളില്‍ കൂടി കേരളക്കരയാകെ അവര്‍ പരസ്യം നല്‍കിയിരുന്നു. ഇന്ന് പരിപാടികള്‍ക്ക് നോട്ടീസ് നല്‍കുന്നതുപോലെയുള്ള പരസ്യമാണ് അന്ന് വെള്ളക്കാരുടെ തീവണ്ടി കമ്പനി പരസ്യം നല്‍കിയതെന്നു മാത്രം അത്തരമൊരു പരസ്യമാണ് മുകളില്‍. ആധുനിക കാലത്തെ തലമുറകള്‍ക്ക് കൗതുകവും പഴയ തലമുറകളുടെ ഓര്‍മപ്പെടുത്തലും കൂടിയാണ് ഈ പരസ്യങ്ങള്‍.