1863 ജനുവരി 12- കൊല്‍ക്കത്തയില്‍ ജനനം. പൂര്‍വാശ്രമത്തിലെ പേര് നരേന്ദ്രനാഥ്. അച്ഛന്‍, പ്രശസ്തനായ അഭിഭാഷകന്‍ വിശ്വനാഥ് ദത്ത, അമ്മ ഭുവനേശ്വരീദേവി.
1869 ആറാംവയസ്സില്‍ വിദ്യാഭ്യാസമാരംഭിച്ചു
1881 ഡിസംബര്‍- ദക്ഷിണേശ്വരില്‍ വീണ്ടും ശ്രീരാമകൃഷ്ണ പരമഹംസരെ കാണുന്നു.
1884 ഫെബ്രുവരി 25- പിതാവ് വിശ്വനാഥ് ദത്തയുടെ മരണം. തുടര്‍ന്ന് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതനായി. ഏതാനും മാസങ്ങള്‍ മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായും അറ്റോര്‍ണി ഓഫീസിലും ജോലി ചെയ്തു.
1886 ജനുവരി- ശ്രീരാമകൃഷ്ണ പരമഹംസര്‍ നരേന്ദ്രനുള്‍പ്പെടെ ശിഷ്യന്മാരായ 12 പേര്‍ക്കും കാഷായവസ്ത്രങ്ങള്‍ സമ്മാനിച്ചതോടെ സന്ന്യാസജീവിതത്തിന് തുടക്കം.
1886 ഓഗസ്റ്റ് 16- ശ്രീരാമകൃഷ്ണ പരമഹംസര്‍ സമാധിയായി.
1886 സെപ്റ്റംബര്‍- മറ്റ് ശിഷ്യന്മാര്‍ക്കൊപ്പം കൊല്‍ക്കത്തയിലെ ബാരനഗോറില്‍ ചെറിയ ആശ്രമം സ്ഥാപിച്ചു. നാലുവര്‍ഷത്തോളം അവിടെ.
1890 ജൂലായ്-ഏഴ് വര്‍ഷത്തെ ദീര്‍ഘയാത്രയ്ക്ക് തുടക്കം. അളകനന്ദ, വൈദ്യനാഥ്, ഖാസിപുര്‍, നൈനിത്താള്‍, അല്‍മോറ, രുദ്രപ്രയാഗ്, ശ്രീനഗര്‍, ദെഹ്‌റാദൂണ്‍, ഹരിദ്വാര്‍, മീററ്റ്, അയോധ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
1893 മേയ് 31-കടല്‍മാര്‍ഗം യു.എസിലെ ഷിക്കാഗോയിലേക്ക് തിരിച്ചു.
1893 ജൂലായ് 30-ഷിക്കാഗോയിലെത്തി
1893 സെപ്റ്റംബര്‍ 11- ഷിക്കാഗോയില്‍ നടന്ന വിശ്വമതസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രശസ്തമായ ഷിക്കാഗോ പ്രസംഗം നടത്തി.
1894 യു.എസില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തി. ഡിട്രോയിറ്റില്‍ വെച്ച് സിസ്റ്റര്‍ നിവേദിതയെ കണ്ടു.
1897 ഇന്ത്യയില്‍ തിരിച്ചെത്തി. ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ തിരികെയെത്തി.
1897 മേയ് 01-കൊല്‍ക്കത്തയില്‍ രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു.
1899 ബേലൂരില്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ പുതിയ കേന്ദ്രം സ്ഥാപിച്ചു.
1899 ലണ്ടനിലേക്ക് പോയി. അവിടെ നിന്ന് യു.എസിലേക്ക്. ഒരു വര്‍ഷത്തോളം കാലിഫോര്‍ണിയയില്‍. യു.എസിലെ വിവിധയിടങ്ങളില്‍ വേദാന്തകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
1900 ഇന്ത്യയില്‍ തിരിച്ചെത്തി.
1902 ജൂലായ് നാല്- 39-ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു.
Content Highlights: swami vivekananda the way of Monk