ശബരിമല: മരക്കൂട്ടത്തുനിന്ന് സന്നിധാനത്തേക്ക് ശരംകുത്തി വഴി അയ്യപ്പന്‍മാരെ വിടാത്തതിനാല്‍ ശരംകുത്താന്‍ ഇടമില്ലാതെ അയ്യപ്പന്‍മാര്‍ അവരവര്‍ക്ക് തോന്നുന്ന സ്ഥലങ്ങളിലെല്ലാം ശരംകുത്തുന്നു. ഒപ്പം നാളികേരം എറിഞ്ഞുടയ്ക്കുകയും ചെയ്യുന്നു.

ചിരട്ടക്കഷ്ണങ്ങള്‍ റോഡില്‍ നിറയുന്നുമുണ്ട്.

മരക്കൂട്ടത്തിനും സന്നിധാനത്തിനുമിടയിലാണ് പുതിയ ശരംകുത്തികള്‍ രൂപപ്പെട്ടുവരുന്നത്. മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് തുടങ്ങുന്നിടത്തെ പൊന്നാമ്പൂവ് മരത്തിന്റെ ചുവട്ടിലാണ് ശരം ഏറെയും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഇത്തരത്തില്‍ ശരം കുത്തുന്നവരില്‍ ഏറെയും.

കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായെങ്കിലും പരിഹാരം നിര്‍ദേശിക്കാന്‍ ആര്‍ക്കുംകഴിഞ്ഞില്ല.