ശബരിമല: മണ്ഡലവിളക്കിന് നട തുറന്നശേഷം ശബരിമലയില്‍ അയ്യപ്പ സന്നിധിയിലെത്തിയത് 6,55,393 അയ്യപ്പന്‍മാര്‍. 8,35,102 പേരാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 47 കോടിയോളമാണ് ഈ വര്‍ഷം ഇതുവരെയുള്ള വരുമാനം. കഴിഞ്ഞ വര്‍ഷമിത് 5.27 കോടിയായിരുന്നു. 

കാണിക്കയായി 14 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. അരവണ വഴി 18 കോടിയും അപ്പം വില്‍പ്പനയിലൂടെ 2.35 കോടിയും ലഭിച്ചു. ഇ-കാണിക്ക വഴി അഞ്ചുലക്ഷവും അന്നദാനത്തിനായി ഒരുകോടി സംഭാവനയായും കിട്ടി. കഴിഞ്ഞവര്‍ഷം 2.26 കോടിയായിരുന്നു കാണിക്ക. അന്ന് അരവണ വില്പനയിലൂടെ 1.36 കോടിയും അപ്പം വിറ്റ് 15 ലക്ഷവുമാണ് ലഭിച്ചത്.