തിനെട്ടാംപടി ദിവ്യമാണ്. ആദ്യത്തെ അഞ്ച് പടികള്‍ ഇന്ദ്രിയാനുഭവങ്ങളെയും പിന്നീടുള്ള എട്ടെണ്ണം എട്ട് രാഗങ്ങളെയും അടുത്ത മൂന്ന് ഗുണങ്ങളെയും 17-ാംപടി അവിദ്യയെയും 18-ാംപടി വിദ്യയെയും സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം ആചാരമാര്‍ഗത്തിലൂടെ കടന്നുചെല്ലുന്നവര്‍ക്ക് ഭഗവാങ്കലെത്താനാകും. 

പൊന്നമ്പലമേട്, ഗൗഡന്‍മല, നാഗമല, സുന്ദരമല, ചുറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുപേട്ട, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്നും വിശ്വാസമുണ്ട്.

ശരണമന്ത്രം 

ശരണംവിളിയാണ് അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയില്‍ ഭക്തന്റെ ആത്മബലവും അര്‍ച്ചനാപുഷ്പവും. മന്ത്രത്തിലെ 'ശ'ശത്രു നിഗ്രഹമാണ്. 'ര'ജ്ഞാനത്തെ ഉണര്‍ത്തുമ്പോള്‍ 'ണ'ശാന്തിയും നല്‍കുന്നു. മനസ്സിനെയും ശരീരത്തെയും കീഴ്പ്പെടുത്തുന്ന ആസുരശക്തികളെ ശരണമന്ത്രഘോഷത്തിലൂടെ അകറ്റാനാകും.