കോവിഡ് വ്യാപന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. നാളെ നട തുറക്കുന്നതോടെ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാരംഭം കുറിക്കും.

തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ്. വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാവും നട തുറക്കുക. 

തിങ്കളാഴ്ച പുലര്‍ച്ചയോടെ വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ത്ഥാടനം അനുവദിക്കുക.