sabarimalaകോന്നി: മണ്ഡലപൂജയ്ക്ക് ശബരിമലയിൽ ചാർത്താനുള്ള തങ്കയങ്കി രഥഘോഷയാത്ര 22-ന് ഏഴിന് ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും.25-ന് ഒരുമണിക്ക് ഘോഷയാത്ര പന്പയിലെത്തും.

നാലുദിവസത്തെ രഥഘോഷയാത്രയ്ക്ക് 70 സ്ഥലങ്ങളിലാണ് സ്വീകരണം ഏർപ്പാടാക്കിയിരിക്കുന്നത്. വഴിനീെളയുള്ള കാണിക്കയിടീലും പറയിടീലും സ്വീകരണവും ഇത്തവണയില്ല. നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഇതിനുള്ള സൗകര്യമുള്ളൂ.

22-ന് 7.15-ന്‌ മൂർത്തിട്ട ഗണപതിക്ഷേത്രം, 7.30 പുന്നംതോട്ടം ഭഗവതിക്ഷേത്രം, 7.45 ചുവട്ടുകുളം മഹാദേവക്ഷേത്രം, 8.00 തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, 8.30 നെടുമ്പ്രയാർ തേവലശേരി ദേവീക്ഷേത്രം, 9.30 നെടുമ്പ്രയാർ ദേവീക്ഷേത്രം, 10. കോഴഞ്ചേരി ടൗൺ, 10.15 അയ്യപ്പമണ്ഡപം, 10.30 പാമ്പാടിമൺ, 11.00 കാരംവേലി, 11.15 ഇലന്തൂർ ഇടത്താവളം, 11.20 ഭഗവതികുന്ന് ദേവീക്ഷേത്രം, 11.30 ഗണപതിക്ഷേത്രം, 11.45 കോളനി ജങ്ഷൻ, 12.30 നാരായണ മംഗലം, 2.00 അയത്തിൽ മലനട ജങ്ഷൻ, 2.30 കുടുംബയോഗമന്ദിരം, 2.40 ഗുരുമന്ദിരം ജങ്ഷൻ, 2.50 മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം, 3.15 ഇലവുംതിട്ട ദേവീക്ഷേത്രം, 3.45 മലനട, 4.30 മുട്ടത്തുകോണം എസ്.എൻ.ഡി.പി. മന്ദിരം, 5.30 കൈതവന ദേവീക്ഷേത്രം, 6.00 പ്രക്കാനം ഇടനാട് ദേവീക്ഷേത്രം, 6.30 ചീക്കനാൽ, 7.00 ഊപ്പമൺ ജങ്ഷൻ, 8.00 ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം.

23-ന് 9.00-ന്‌ കൊടുന്തറ സുബ്രമണ്യ സ്വാമി ക്ഷേത്രം, 10.00 അഴൂർ ജങ്ഷൻ, 10.45 പത്തനംതിട്ട ഊരമ്മൻ കോവിൽ, 11.00 ശാസ്താക്ഷേത്രം, 11.30 കരിമ്പലയ്ക്കൽ ദേവീക്ഷേത്രം, 12.00 മുണ്ടുകോട്ടക്കൽ എസ്.എൻ.ഡി.പി. മന്ദിരം, 1.00 കടമ്മനിട്ട ദേവീക്ഷേത്രം, 2.15 കടമ്മനിട്ട ഹൃഷികേശക്ഷേത്രം, 2.30 കോട്ടപ്പാറ കല്ലേലിമുക്ക്, 2.45 പേഴുംകാവ് എസ്.എൻ.ഡി.പി. മന്ദിരം, 3.15 മേക്കൊഴൂർ ക്ഷേത്രം, 3.45 മൈലപ്ര ഭഗവതിക്ഷേത്രം, 4.15 കുമ്പഴ ജങ്ഷൻ, 4.30 പാലമറൂർ, 4.45 പുളിമുക്ക്, 5.30 വെട്ടൂർ ഗോകുലംപടി, 6.15 ഇളകൊള്ളൂർ ക്ഷേത്രം, 7.15 ചിറ്റൂർ മുക്ക്, 7.45 കോന്നി ടൗൺ, 8.00 ചിറക്കൽ ക്ഷേത്രം, 8.30 മുരിംഗമംഗലം ക്ഷേത്രം.

24-ന് 8.00-ന്‌ ചിറ്റൂർ മഹാദേവ ക്ഷേത്രം, 8.30 അട്ടച്ചാക്കൽ, 9.00 വെട്ടൂർ ക്ഷേത്രം, 10.30 മൈലാടുംപാറ, 11.00 കോട്ടമുക്ക് 12.00 മലയാലപ്പുഴ ക്ഷേത്രം, 1.00 മലയാലപ്പുഴ താഴം, 1.15 മണ്ണാറക്കുളഞ്ഞി ക്ഷേത്രം, 3.30 റാന്നി രാമപുരം ക്ഷേത്രം, 5.30 ഇടക്കുളം ശാസ്താ ക്ഷേത്രം, 6.30 വടശ്ശേരിക്കര ചെറുകാവ്, 7.00 പ്രയാർ മഹാവിഷ്ണുക്ഷേത്രം, 7.45 മാടമൺ ക്ഷേത്രം, 8.30 പെരുനാട് ശാസ്താ ക്ഷേത്രം.

25-ന് 9.00-ന്‌ നാഗസത്രം, 10.00 പ്ലാപ്പള്ളി, 11.00 നിലയ്ക്കൽ ക്ഷേത്രം, 1.00 ചാലക്കയം, 1.30 പമ്പ.