sabarimalaശബരിമല: മണ്ഡല-മകരവിളക്ക് സീസണ്‍ തുടങ്ങിയെങ്കിലും ഇതുവരെ കടമുറികളുടെ ലേലം ഇനത്തില്‍ ബോര്‍ഡിന് കിട്ടിയത് നാലുകോടി മാത്രം.കഴിഞ്ഞ വര്‍ഷം 34 കോടി ലഭിച്ചിരുന്നു.കോവിഡ് മൂലം തീര്‍ഥാടകര്‍ കുറഞ്ഞത് എല്ലാറ്റിനെയും പ്രതികൂലമായി ബാധിച്ചു.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഇതുവരെ 77 കടകളുടെ ലേലം ആണ് നടന്നത്. ആകെയുള്ള 163 കടകളില്‍ ഇനിയും ഒട്ടേറെ ലേലം പോവാനുണ്ട്. ഇതില്‍ തന്നെ മിക്ക കടകളും ഇത്തവണ ലേലത്തിന് പോവാന്‍ സാധ്യത ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലേലത്തുക വളരെ കുറവാണ്. എന്നിട്ടും ലേലം എടുക്കാന്‍ ആരും ഇല്ലാത്തത് മൂലം വീണ്ടും കുറച്ചാണ് ലേലം നടത്തുന്നത്. മുന്‍ വര്‍ഷം കിട്ടിയതിന്റെ പത്ത് ശതമാനം തുകയ്ക്ക് വരെയാണ് ചില കടകള്‍ ലേലത്തിന് പോയിരിക്കുന്നത്. ലേലത്തിന് പോയ കടകള്‍ എല്ലാം ഇപ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കൂടുതല്‍ തീര്‍ഥാടകര്‍ വരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

content highlights: sabarimala shop rooms auction