തിരുവനന്തപുരം: ശബരിമലയില്‍ ഒരേസമയം നാല് എസ്.പി.മാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണം ഒരുക്കും. മണ്ഡല-മകരവിളക്ക് കാലത്ത് നാലുഘട്ടമായാണ് പോലീസ് ക്രമീകരണം. ദക്ഷിണമേഖലാ ഐ.ജി.യും റെയ്ഞ്ച് ഡി.ഐ.ജി.യും മേല്‍നോട്ടം വഹിക്കും.
ഞായറാഴ്ചമുതല്‍ നവംബര്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ എസ്.പി.മാരായ ആര്‍. സുകേശന്‍, ബി.കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്ത് ചുമതല. കെ.എം.സാബുമാത്യു, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ക്ക് പമ്പയുടെ ചുമതല നല്‍കി. ഡിസംബര്‍ ഒന്നുമുതല്‍ 15 വരെയുള്ള രണ്ടാംഘട്ടത്തില്‍ ബി.കെ.പ്രശാന്തന്‍ കാണി, കെ.എസ്.സുദര്‍ശനന്‍ എന്നിവര്‍ക്ക് സന്നിധാനത്തിന്റെയും കെ.കെ. അജി, എ.ഷാനവാസ് എന്നിവര്‍ക്ക് പമ്പയുടെയും ചുമതലയുണ്ടാകും.
ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള മൂന്നാഘട്ടത്തില്‍ എ.എസ്.രാജു, കെ.വി. സന്തോഷ് എന്നിവര്‍ക്ക് സന്നിധാനത്തിന്റെയും എം.സി.ദേവസ്യ, എസ്.ദേവമനോഹര്‍ എന്നിവര്‍ക്ക് പമ്പയുടെയും ചുമതലയുണ്ടാകും. അവസാനഘട്ടത്തില്‍ എസ്. നവനീത് ശര്‍മ, ഇ.എസ്. ബിജിമോന്‍, വി. അജിത്ത് എന്നിവര്‍ക്ക് സന്നിധാനത്തെയും കെ. രാധാകൃഷ്ണന്‍, ജോസി ചെറിയാന്‍ എന്നിവര്‍ക്ക് പമ്പയിലെയും ചുമതലനല്‍കി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.