ശബരിമല: മകരവിളക്ക് നാളിൽ ഉച്ചയ്ക്ക് ഒരുമണിവരെ ശബരിമലയിൽ എത്തുന്നവരെ മാത്രമെ ജ്യോതിദർശനത്തിനായി സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ .ദേവസ്വം എക്‌സിക്യുട്ടീവ്‌ ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്.

14-ന് 5000 പേർക്കാണ് മകരജ്യോതി കാണാൻ ഇക്കുറി അവസരമുണ്ടാകുക. വെർച്വൽ ക്യൂ വഴി ബുക്കുചെയ്തവരായിരിക്കുമിത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് ശ്രീകോവിൽ നട അടയ്ക്കുക. അതിനുശേഷം വരുന്ന തീർഥാടകർക്ക് മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്ക് കടക്കാൻ അനുമതി ഉണ്ടാവില്ല.തലേ ദിവസം എത്തുന്നവരെ ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞാൽ തിരിച്ചയയ്ക്കും.

ഇക്കാര്യം ഉറപ്പാക്കാൻ പോലീസ് ജാഗ്രത പാലിക്കും. തീർഥാടകരെ കൂടാതെ ആചാരപരമായി എത്തുന്ന 500-ഓളം പേരാണ് സന്നിധാനത്തെത്തുന്നത്.തിരുവാഭരണം ചുമക്കുന്നവർ ഘോഷയാത്രയെ അനുഗമിക്കുന്നവർ, പള്ളിക്കുറുപ്പൻമാർ, അമ്പലപ്പുഴ, ആലങ്ങാട് പേട്ടസംഘങ്ങൾ തുടങ്ങിയവരാണിവർ.