ശബരിമല: മകരവിളക്ക് ഉത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം 30-ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും നട തുറന്ന് ശ്രീകോവിലിലെ നെയ്‌വിളക്കുകൾ തെളിക്കും. തുടർന്ന് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. 30-ന് പ്രത്യേക പൂജകൾ ഇല്ല.

31-ന് പുലർച്ചെ അഞ്ചിന് നട തുറക്കും.തീർഥാടകർക്ക് അന്ന് മുതൽ പതിനെട്ടാംപടി ചവിട്ടി ദർശനം നടത്താം. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ ദർശനം നടത്താം. 20-ന് രാവിലെ ക്ഷേത്രം അടയ്ക്കും.