പന്തളം: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതലിന്റെ ഭാഗമായി ഈ വര്‍ഷം തിരുവാഭരണം ദര്‍ശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം. വലിയതമ്പുരാന്‍ രേവതിനാള്‍ പി.രാമവര്‍മ്മരാജയുടേയും മുതിര്‍ന്ന അംഗങ്ങളുടേയും നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ അറിയിച്ചു.

മണ്ഡല പൂജാ ഉത്സവവും ധനു 28-നുള്ള തിരുവാഭരണ ഘോഷയാത്രയും ആചാരങ്ങളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.