എരുമേലി: ശബരിമല തീര്‍ഥാടകര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എരുമേലിയില്‍ പേട്ട തുള്ളാം. എന്നാല്‍, അഞ്ചുപേരില്‍ക്കൂടുതലുള്ള സംഘങ്ങള്‍ അരുത്. സുരക്ഷാ അകലവും പാലിക്കണം. രാസസിന്ദൂരത്തിന്റെ ഉപയോഗം അനുവദിക്കില്ല. കോട്ടയം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് മേധാവികളുടെ ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തീരുമാനം.

• ആചാരത്തിന്റെ ഭാഗമായി ശരക്കോല്‍ വാങ്ങി ഉപയോഗിക്കാം. എന്നാല്‍, മറ്റ് ഉപകരണങ്ങളും വേഷഭൂഷാദികളും വാടകയ്ക്ക് എടുക്കാനോ കൈമാറാനോ പാടില്ല.

• ഭക്തര്‍ ജലസ്രോതസ്സുകളില്‍ കുളിക്കാന്‍ പാടില്ല. ഭക്തര്‍ കുളിക്കുന്ന ഷവറുകളിലെ വെള്ളം ജലസ്രോതസ്സുകളിലേക്കെത്താതെ പകരം സംവിധാനം ഒരുക്കണം.

• അന്നദാനം അത്യാവശ്യമുള്ളവര്‍ക്കായി പരിമിതിപ്പെടുത്തുകയും വാഴയിലയില്‍ നല്‍കുകയും വേണം.

• എരുമേലിയില്‍ ഭക്തര്‍ക്കായി ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടാകും.

• കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആറ് ഭാഷകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.

• വ്യാപാര സ്ഥാപനങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ജോലിക്കെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റീന്‍

comtent highlights: Not more than five people should be participate in erumely petta thullal