ശബരിമല: കെ.മുരളീധരൻ എം.പി.യും തമിഴ്‌നാട് നിയമമന്ത്രി സി.വി.ഷൺമുഖവും അയ്യപ്പദർശനം നടത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരും സന്നിധാനത്ത് എത്തിയത്.

രണ്ട് പേഴ്‌സണൽ ജീവനക്കാർക്കൊപ്പം ഇരുമുടിയുമായി എത്തിയ മന്ത്രി ഷൺമുഖം അയ്യപ്പദർശനവും മാളികപ്പുറം ദർശനവും നടത്തി ദീപരാധാനയും തൊഴുതു.

പിന്നീടാണ് കെ.മുരളീധരൻ പതിനെട്ടാംപടി ചവിട്ടിയത്. ഇരുവരും ഒരുമിച്ചാണ് ദീപാരാധന തൊഴുതത്. ഇരുവരെയും ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസർ ജി.ഗോപകുമാർ സ്വീകരിച്ചു.