പത്തനംതിട്ട: മണ്ഡലകാലത്ത് തീര്‍ഥാടകര്‍ക്കായി ശബരിമലയിലും പമ്പയിലും വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
കെ.എസ്.ആര്‍.ടി.സി. സര്‍വീസ്
*അടൂര്‍, പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍നിന്ന് സാധാരണ പമ്പ സര്‍വീസുകള്‍ ഉണ്ടാകും. കൂടുതല്‍ ആളുകള്‍ എത്തുന്ന മുറയ്ക്ക് അധിക സര്‍വീസ് ക്രമീകരിക്കും.
*നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായി 25 ബസുകള്‍ ഉണ്ടാകും.
*തീര്‍ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും
*പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്കുചെയ്യണം.
നിലയ്ക്കലില്‍ കോവിഡ് പരിശോധന
*24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
*ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന
*പോസിറ്റീവ് ആകുന്നവരെ മലകയറ്റില്ല
* മാസ്‌ക് നിര്‍ബന്ധം
*യാത്രയില്‍ ഉടനീളം സാമൂഹിക അകലം
*കൈയില്‍ കരുതിയിരിക്കുന്നതൊന്നും വഴിയില്‍ ഉപേക്ഷിക്കരുത്
പമ്പയിലെ ക്രമങ്ങള്‍
*ബലിതര്‍പ്പണം ഇല്ല.
*പമ്പാസ്‌നാനം ഇല്ല
*ഷവര്‍ സജ്ജം.
*ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡുവഴി യാത്ര
*ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഉണ്ടാകും.
*വെര്‍ച്ച്വല്‍ക്യൂ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറില്‍ പരിശോധിക്കും
കുടിവെള്ളം
*പമ്പയില്‍നിന്ന് 200 രൂപ വാങ്ങി ചൂടുവെള്ളം സ്റ്റീല്‍ കുപ്പിയില്‍ നല്‍കും. ദര്‍ശനം കഴിഞ്ഞുമടങ്ങുമ്പോള്‍ കുപ്പി തിരികെനല്‍കി പണം വാങ്ങാം.
*കാനന പാതയില്‍ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ളവിതരണം
യാത്ര സ്വാമിഅയ്യപ്പന്‍ റോഡുവഴി
*കയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രം
*മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്ക്
സന്നിധാനത്തെ ക്രമീകരണം
*പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാം
*പതിനെട്ടാംപടിയില്‍ പോലീസ് സേവനത്തിന് ഉണ്ടാകില്ല
*കൊടിമരച്ചുവട്ടില്‍നിന്ന് ഫ്‌ലൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും
*ശ്രീകോവിലിന് പിന്നില്‍ നെയ്ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടര്‍
*സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമില്ല
*മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം
*മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും
*അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍ മാത്രം.
*സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല
അരുതാത്തത്
*തന്ത്രി, മേല്‍ശാന്തി, മറ്റ് പൂജാരിമാര്‍ എന്നിവരെ കാണാന്‍ അനുവാദമില്ല
*ഭസ്മക്കുളത്തില്‍ കുളിക്കാന്‍ അനുവദിക്കില്ല
*ശയനപ്രദക്ഷിണം ഇല്ല
അന്നദാനം
*നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അന്നദാനം ഉണ്ടാകും.
content highlights: Arrangements for the sabarimala pilgrims