തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിനിടെ ഹൃദയാഘാതംമൂലമോ മറ്റ് അപകടത്തിലോ മരിക്കുന്ന നിര്‍ധന തീര്‍ഥാടകരുടെ മരണാനന്തര കര്‍മങ്ങള്‍ക്ക് സര്‍ക്കാര്‍ 5000 രൂപ സഹായം നല്‍കും.മൃതദേഹം സ്വദേശത്ത് എത്തിച്ചാണ് ആശ്രിതര്‍ക്ക് പണം കൈമാറുക. പത്തനംതിട്ട കളക്ടറുടെ അഭ്യര്‍ഥന മാനിച്ചാണ് റവന്യൂ-ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഇത്തവണ തീര്‍ഥാടകരുടെ എണ്ണം കുറവാണെന്നതുകൂടി കണക്കിലെടുത്താണ് തീരുമാനം.

നിലയ്ക്കലില്‍ രണ്ട്പേര്‍ക്കുകൂടി കോവിഡ്

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തെത്തിയ രണ്ട് തീര്‍ഥാടകര്‍ക്ക് കൂടി ബുധനാഴ്ച നിലയ്ക്കലില്‍ കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നെത്തിയ തീര്‍ഥാടകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ ഇവരുള്‍െപ്പടെ രണ്ടു വാഹനങ്ങളിലായി എത്തിയ 19 തീര്‍ഥാടകരെ തിരിച്ചയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

content highlights: 5000 rupees assistance to dependents, If the pilgrims die