എം.ജി. ശ്രീകുമാര്‍ ആലപിച്ച 'ഹരിവരാസനം' കാണാം

എം.ജി ശ്രീകുമാര്‍ ആലപിച്ച ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ആര്യനാഥന്‍ എന്ന ആല്‍ബത്തിലെ ഹരിവരാസനം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരക്കഥാകൃത്തും അവതാരകനുമായ ഹരി.പി.നായരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നതും ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നതും. കെ.എ. അനീഷാണ് സംഗീത സംവിധാനം. ഭവി ഭാസ്‌കര്‍ ക്യാമറയും പ്രേം സായി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എം.ജി.ശ്രീകുമാറും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. എം.ജി സൗണ്ട്‌സ് ആന്‍ഡ് ഫ്രെയിംസ് കമ്പനിയാണ് ഗാനം പുറത്തെത്തിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented