സ്ത്രീ സംഗീതം..അയ്യന് കാണിക്ക അര്‍പ്പിച്ചു ശ്രുതി

മകരവിളക്കിന് മുന്നോടിയായി പുതു വര്‍ഷത്തില്‍  പുറത്തിറങ്ങിയ ആദ്യ അയ്യപ്പ ഭക്തിഗാനം 'തത്വം' സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു വനിത ആണെന്ന പ്രേത്യേകത ഈ ഗാനത്തെ കൂടുതല്‍ ശ്രദ്ദേയമാക്കുന്നു.

കുവൈത്തില്‍ സംഗീതാധ്യാപികയായ ശ്രുതി ശ്രീജിത്ത് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍ വളരെ മനോഹരമായി ആലപിച്ച ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദംഗവാദനത്തില്‍  ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവായ സനീഷ് നാരായണനാണ്.

പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ തന്റെ ഫേസ്ബുക് പേജില്‍ കൂടെ കൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് ചുരുങ്ങിയ ദിവസം കൊണ്ട് മികച്ച പ്രതികരണം ആണ് ലഭിച്ചു വരുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented