ശബരിമല: അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകളായ അപ്പവും അരവണയും 24 മണിക്കൂറും അയ്യപ്പന്മാർക്ക് ലഭിക്കും. സന്നിധാനത്ത് ആഴിക്ക് അടുത്തുള്ള കൗണ്ടറുകളിലും മാളികപ്പുറം ക്ഷേത്രത്തിന് അടുത്തുള്ള കൗണ്ടറുകളിലും അപ്പവും അരവണയും ലഭിക്കും. അരവണ 250 മില്ലിക്ക് 80 രൂപയും അപ്പത്തിന് (ഏഴെണ്ണം) ഒരു കവറിന് 35 രൂപയുമാണ് വില. 10 ടിൻ അരവണ അടങ്ങിയ പായ്ക്കറ്റിന് 810 രൂപയാണ് വില. ധനലക്ഷ്‌മി ബാങ്കിന്റെ എല്ലാ ശാഖകളിലും പമ്പയിലെ ശാഖയിലും കൂപ്പൺ ലഭിക്കും.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ 3.00

അഭിഷേകം 3.10

നെയ്യഭിഷേകം 3.20

ഗണപതിഹോമം 3.30

നെയ്യഭിഷേകം 3.20 മുതൽ 11.30 വരെ

ഉഷഃപൂജ 7.30

ഉച്ചപ്പൂജ 12.30

നട അടയ്ക്കൽ 1.00

വൈകീട്ട് നട തുറക്കൽ 4.00

ദീപാരാധന 6.30

പടിപൂജ 7.00 മുതൽ 8.00 വരെ

അത്താഴപൂജ 9.30

നട അടയ്ക്കൽ 11.00

Content Highlights: Sabarimala Pilgrimage Appam Aravana