ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും നിര്‍വഹിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍.വിജയകുമാര്‍, അഡ്വ. കെ.എസ്.രവി, ഐ.ജി. പി.വിജയന്‍, എന്‍.ഡി.ആര്‍.എഫ്. കമന്‍ഡാന്റ് ജി.വിജയന്‍, ആര്‍.എ.എഫ്. കമന്‍ഡാന്റ് ജി.ദിനേശ്, പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Punyam Poongavanam Sabarimala Pilgrimage