എരുമേലി: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച. ഐതിഹ്യപ്പെരുമയുള്ള അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് പേട്ടതുള്ളല്‍ നടത്തുന്നത്. ഞായറാഴ്ച 12മണിയോടെ പേട്ട ശാസ്താക്ഷേത്രത്തില്‍നിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ തുടങ്ങും. കളത്തില്‍ ചന്ദ്രശേഖരന്‍നായരാണ് സമൂഹപെരിയോന്‍. മസ്ജിദില്‍ അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് ഭാരവാഹികള്‍ സ്വീകരിക്കും. പള്ളിയില്‍നിന്ന് വാവരുസ്വാമിയുടെ പ്രതിനിധിയെ ഒപ്പംകൂട്ടിയാണ് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് പോകുന്നത്.

മൂന്നുമണിയോടെയാണ് യോഗം പെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെ നേതൃത്വത്തില്‍ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. വര്‍ണങ്ങള്‍ തേച്ച് രൗദ്രഭാവത്തോടെയാണ് അമ്പലപ്പുഴ പേട്ടതുള്ളലെങ്കില്‍ ഭസ്മവും കളഭവും ചാര്‍ത്തി താളാത്മകമായാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട.

Content Highlights: Erumeli Petta thullal tomorrow