ഏറ്റുമാനൂർ: ഇത്തവണ സോമനാചാരി മലകയറിയത് 806 നെയ്ത്തേങ്ങ നിറച്ച ഇരുമുടിക്കെട്ടുമായി. നീണ്ടൂർ തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കെട്ടുനിറച്ചാണ് 806 നെയ്‌മുദ്ര നിറച്ച ഇരുമുടിക്കെട്ടുമായി നീണ്ടൂർ വെള്ളാപ്പള്ളിയിൽ സോമനാചാരി ശബരിമലദർശനത്തിന് പുറപ്പെട്ടത്.

മോൻസ് ജോസഫ് എം.എൽ.എ. നെയ്‌മുദ്രകൾ നിറച്ചു. ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി ചsങ്ങിൽ പങ്കെടുത്തു. ആദ്യം സോമനാചാരി 106 നെയ്‌മുദ്ര നിറച്ച ഇരുമുടിക്കെട്ടുമായാണ്‌ മലചവിട്ടിയത്. തുടർന്ന് ഓരോവർഷവും 206, 306, 406, 506, 606 എന്നിങ്ങനെ കഴിഞ്ഞവർഷം 706 മുദ്രവരെയായി. ഇപ്പോൾ എട്ടാംവർഷമാണ്.

നീണ്ടൂർ സുബ്രഹ്മണ്യസ്വാമിയുടെ ഭക്തനായ സോമനാചാരി മുരുകന്റെ സംഖ്യയായ ആറാണ് മുദ്രകളുടെ എണ്ണത്തിൽ ചേർത്തിരിക്കുന്നത്. സ്വർണപ്പണിക്കാരനായ സോമനാചാരിക്ക് പാമ്പുപിടിത്തവും വശമുണ്ട്. നാട്ടിൽ ഭീതിപരത്തിയ ഒട്ടേറെ പാമ്പുകളെ പിടികൂടി വനത്തിൽ വിട്ടയച്ചതിന് സോമനാചാരിക്ക്‌ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Content Highlights: Sabarimala Pilgrimage, Soman Achari going to sabarimala with 806 ghee coconut