''സ്വാ'' കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ

'സ്വാമി ശരണ'ത്തിലെ 'സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന 'ആത്മ'ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

'മ' സൂചിപ്പിക്കുന്നത് ശിവനേയും 'ഇ' ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് 'മി' ആകുമ്പോള്‍ 'ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുന്‍പറഞ്ഞ 'സ്വാ'യോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന് ആത്മസാക്ഷാത്ക്കാരം നേടാന്‍ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ ഭസ്വത്വ'ത്തിന്റെയും പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.

''ശം'' ബീജം ശത്രുസംഹാരം
രേഷം ജ്ഞാനാഗ്‌നനി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

'ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ 'ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നനിയെ ജ്വലിപ്പിക്കുന്ന 'ര' എന്ന വാക്ക് ജ്ഞാനത്തെ സൂചിപ്പിക്കുന്നു. 'ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവീകത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനില്‍ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവന്‍ വിനയമുള്ളവനായിരിക്കണം എന്നും അവന്‍ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.

Content Highlights: Sabarimala Pilgrimage, Meaning of Swamy Sharanam