പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ശനിയാഴ്ച പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്‌ തിരിക്കുന്ന സംഘം ആദ്യദിനം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും.

രണ്ടാംദിവസം ളാഹ വനംവകുപ്പുസത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകീട്ട് ശബരിമലയിലെത്തും.

പന്തളം വലിയതമ്പുരാൻ പി. രാമവർമരാജയുടെ പ്രതിനിധിയായി പി.രാഘവവർമയാണ് ഘോഷയാത്ര നയിക്കുന്നത്. 22 പേരടങ്ങുന്ന തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയാണ്.

Content highlights: Thiruvabharana Procession begins today