കോട്ടയം: ശബരിമല ദർശനത്തിനായി ആന്ധ്രാ സ്വദേശിനികളായ നാലു യുവതികൾ കോട്ടയത്തെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ശബരി എക്സ്പ്രസിലെത്തിയ ഇവർ വൈകീട്ട് എരുമേലിയിലെത്തി കെട്ടുനിറച്ച് പമ്പയിലേക്കു തിരിച്ചു.

യുവതികളെത്തിയതായി പോലീസും സ്ഥിരീകരിച്ചു. എന്നാൽ, മലകയറാൻ യുവതികൾ പോലീസ്‌സംരക്ഷണം ആവശ്യപ്പെട്ടിെല്ലന്നും അതിനാൽ സംരക്ഷണം നൽകിയിട്ടില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. രാത്രിയോടെ മറ്റൊരു യുവതികൂടി കോട്ടയത്തെത്തിയതായി പോലീസ് പറഞ്ഞു. എന്നാൽ, ഇവർ എങ്ങോട്ടുപോയെന്ന് അറിവില്ലെന്നാണ് പോലീസിന്റെ നിലപാട്.

Content Highlights: Sabarimala Women Entry 4 Andhra womens came to enter Sabarimala