പമ്പ: അച്ഛന്റെ മാറോട് ചേര്‍ന്ന് അവള്‍ അയ്യപ്പനെ ദര്‍ശിച്ചു. കുന്നംകുളം ചൊവ്വല്ലൂര്‍ സ്വദേശി അഭിലാഷിന്റെ പത്ത് മാസക്കാരിയായ മകള്‍ ദര്‍ശനത്തിനെത്തയത് സന്നിധാനത്തെ പോലീസുകാരിലും അയ്യപ്പഭക്തരിലും ഒരു പോലെ കൗതുകമുണര്‍ത്തി. 

ശരണം വിളിയോടെയാണ്‌ ദക്ഷയെ ഭക്തര്‍ വരവേറ്റത്‌. അഭിലാഷിന്റെ മൂത്ത മകള്‍ ദൈതയും മറ്റു ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 

ഗണപതി കോവിലിനു സമീപം തേങ്ങ ഉടച്ച് മറ്റു അമ്പലങ്ങളില്‍ ദര്‍ശനവും നടത്തിയാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തിയത്. കുട്ടികള്‍ക്ക് നല്‍കുന്ന പ്രത്യേക ബാഡ്ജ് ധരിപ്പിച്ചാണ് പമ്പയില്‍ നിന്ന് പോലീസ് ദൈതയെ സന്നിധാനത്തേക്ക് യാത്രയാക്കിയത്.

നേര്‍ച്ചയുടെ ഭാഗമായാണ് ദക്ഷയെ ഒപ്പം ചേര്‍ത്തതെന്ന് അച്ഛന്‍ അഭിലാഷ് പറഞ്ഞു.

Content Highlights: Sabarimala,Daksha, Lord of ayyappa