Cycle Swamiനിലയ്ക്കൽ: അയ്യനെ കാണാൻ സൈക്കിൾ സ്വാമി ഇക്കുറിയുമെത്തി. പുതുച്ചേരി ഗോവിന്ദശാല ശ്രീ അയ്യപ്പ ആലയത്തിൽ നിന്ന്‌ ഇരുമുടിക്കെട്ട്‌ നിറച്ച് പതിമൂന്നാം നാൾ സന്നിധാനത്തെത്തി കൺനിറയെ അയ്യനെ കണ്ടു. മുപ്പത്തിഏഴാമത്തെ തവണയാണ് നീലഗിരി ഒന്നട്ടി മുതമിൽനഗർ എം.ഗുണശേഖരൻ ശബരിമലയിലെത്തുന്നത്.

ആയിരത്തെട്ട് ക്ഷേത്രങ്ങളിൽ ദീപം തെളിച്ചാണ് തീർഥയാത്ര. 1980 മുതൽ ഇതാണ് പതിവെന്ന് സൈക്കിൾ സ്വാമി പറഞ്ഞു.

59-കാരനായ ഇദ്ദേഹം ആശാരിപ്പണിക്കാരനാണ്. കെട്ട് നിറച്ചുള്ള സൈക്കിൾയാത്രയിൽ ചായ മാത്രമേ കുടിക്കൂ. 48 ദിവസമായി വ്രതത്തിലാണ്. ശബരിമലയിലേക്കുള്ള യാത്രക്കിടെയാണ് യുവതീപ്രവേശമുണ്ടായ വിവരം അറിഞ്ഞത്. മനസ്സിന് ചെറിയ വിഷമം തോന്നി. നാട്ടിലേക്ക് മകനെ വിളിച്ചപ്പോൾ പലരും മാല ഊരിയതായി അറിഞ്ഞു. എങ്കിലും അയ്യനെ കാണാതെ മടക്കയാത്രയില്ലെന്ന് നിശ്ചയിച്ചു. ആയുസുള്ള കാലത്തോളം ശബരിമലയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Ayyappa Devotee who lighten 1000 temples across the journey to Sabarimala