റംസാന് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ മെഹന്തി
June 6, 2018, 11:55 AM IST
കാസര്‍കോട്: റംസാന് ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് മെഹന്തി. കുടില്‍ വ്യവസായമായാണ് കാസര്‍കോട് ഉപ്പളയില്‍ മെഹന്തിയുടെ നിര്‍മാണവും വിതരണവും നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ മെഹന്തി ഉപ്പളയില്‍ പ്രചാരത്തിലെത്തിയിരുന്നു. മുംബൈ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നാണ് ഈ വര്‍ണവിസ്മയം കാസര്‍കോടിന്റെ അതിര്‍ത്തി കടന്നെത്തിയത്. പരമ്പരാഗത മൈലാഞ്ചി ഇടലിന്റെ സ്ഥാനത്ത് മെഹന്തിയോടാണ് ആളുകള്‍ക്കിന്ന് താത്പര്യം.