സ്‌നേഹത്തിന്റെ സുതാര്യമായ ജലത്തിനു മേലെ തെളിഞ്ഞുകാണുന്ന ആകാശം പോലെയാണ് സത്യവിശ്വാസികള്‍ക്കിടയിലെ സഹോദര്യം. തീര്‍ച്ചയായും സത്യവി ശ്വാസികള്‍ സഹോദരന്മാരാണ്, എന്ന ഖുര്‍ആന്‍ പ്രഖ്യാപനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു പ്രാവാചകന്റെ അനുയായികള്‍. മക്കയിലെ ഖുറൈശികളുടെ അക്രമം സഹിക്കാനാകാതെ പ്രവാചകനൊപ്പം പിറന്ന നാടും വീടും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്തവരും (മുഹാജിറുകള്‍) മദീനയില്‍ അവരെ സ്വീകരിച്ച വിശ്വാസികളും (അന്‍സാറുകള്‍) തമ്മിലുള്ള ബന്ധത്തെ സത്യ വിശ്വാസികള്‍ക്കിടയിലെ സാഹോദര്യത്തിന്റെ ഉദാത്ത മാത്യകയായി ചരിത്രം വിവരിക്കുന്നു.

മക്കക്കാരായ മുഹാജിറുകള്‍ മദീനയില്‍ അന്‍സാറുകളുടെ വീടുകളില്‍ അതിഥികളായി സ്വീകരിക്കപ്പെട്ടു. പലായനം ചെയ്‌തെത്തിയവരില്‍ പലര്‍ക്കും മക്കയില്‍ നല്ല സമ്പത്തുണ്ടായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. അതിനാല്‍ മദീന യിലെത്തിയ മുഹാജിറുകളുടെ സ്വതന്ത്രമായ നിലനില്‍പ്പ് വെല്ലുവിളിയായി തുടര്‍ന്നു. ഒരു ദിവസം പ്രവാചകന്‍ വിശ്വാസികളെയെല്ലാം ഒന്നിച്ചുകൂട്ടിയശേഷം അന്‍സാറു കളോടു പറഞ്ഞു. 

ഈ മുഹാജിറുകള്‍ നിങ്ങളുടെ സഹോദരന്മാരാണ്. പിന്നീട് ഇരു വിഭാഗത്തില്‍ നിന്നും ഓരോരുത്തരെ വിളിച്ച് നിങ്ങളിരുവരും സഹോദരന്മാരാണ് എന്നു പറഞ്ഞു ചേര്‍ത്തു നിര്‍ത്തി. ഇങ്ങനെ എല്ലാ മുഹാജിറുകളെയും നബി അന്‍സാറുകള്‍ക്ക് സഹോദരന്മാരാക്കി നല്‍കി.

ഇതേതുടര്‍ന്ന് മുഹാജിറുകളെ തങ്ങളുടെ വീടുകളിലേക്ക് കൂട്ടികൊണ്ടുപോയ അന്‍സാറുകള്‍ തങ്ങളുടെ സമ്പത്തിന്റെ കണക്കു ബോധിപ്പിച്ച ശേഷം പറഞ്ഞു. ഇതില്‍ പകുതി എന്റേതും പകുതി താങ്കളുടെതുമാണ്.ഈന്തപ്പന തോട്ടങ്ങള്‍, മറ്റു വിളകള്‍, വീട്, മ്യഗങ്ങള്‍ തുടങ്ങി എല്ലാ സമ്പാദ്യവും അവര്‍ സഹോദരനെന്ന പോലെ വീതിച്ചു. എന്നാല്‍ ഈ ഉദാരത സ്വീകരിക്കാതെ മുഹാജിറുകള്‍ നന്ദിപൂര്‍വ്വം ഒഴിഞ്ഞുമാറിയെങ്കിലും നിര്‍ബന്ധത്തെ തുടര്‍ന്ന് സ്വീക രിക്കേണ്ടി വന്നു. തുടര്‍ന്ന് മുഹാജിറുകള്‍ പരമ്പരാഗത തൊഴിലായ കച്ചവടത്തില്‍ വ്യാപ്യതരായതോടെ പുനരധിവാസ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടു.

ഇതേക്കുറിച്ചു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ''തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്കു (മുഹാജിറുകള്‍ക്ക്) നല്‍ക പ്പെട്ട ധനം സംബന്ധിച്ച് തങ്ങളുടെ മനസ്സുകളില്‍ ഒരാവശ്യവും അവര്‍ (അന്‍സാറു കള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്കു ദാരിദ്യം ഉണ്ടായാല്‍ പോലും സ്വദേഹങ്ങളെ ക്കാള്‍ മറ്റുള്ളവര്‍ക്കു അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മന സ്സിന്റെ പിശുക്കില്‍ നിന്നും കാത്തു രക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.''