'മനുഷ്യര്‍ക്ക് മാര്‍ഗ ദര്‍ശനമായും സന്മാര്‍ ഗം സംബന്ധിച്ച തെളിവുകളുമായും സത്യാസ ത്യങ്ങളെ വേര്‍തിരിക്കുന്നതുമായ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റംസാന്‍.' (2/185)

റംസാന്‍ മാസത്തിന്റെ മുഖ്യ സവിശേഷത ഖുര്‍ആന്‍നിക വെളിപാടിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട മാസം എന്നതാണ്. വെളി പാടിന്റ ആദ്യത്തെ പദം ചിന്തിക്കുക, അറി യുക, വായിക്കുക, സ്മരിക്കുക എന്നൊക്കെ അര്‍ഥമുള്ള 'ഇഖ്‌റഅ്' എന്നാണ്. ഇഖ്‌റഅ് എന്ന പദത്തിലെ ആദ്യാക്ഷരമായ അലി ഫ്(അ) ആണ് വെളിപാടിന്റെ ആദ്യാക്ഷരവും. 

അലിഫ് എന്നത് ദൈവ നാമമായ അല്ലാഹ് എന്നതിലെ ആദ്യാക്ഷരമായ 'അ' തന്നെയാണ്. അല്ലാഹു എന്ന് സര്‍വേശ്വരന്‍ പ്രഞ്ചമഖിലവും സൃഷ്ടിച്ച് പരിപാലിക്കുന്ന മഹാ ശക്തിയാണ്. അല്ലാഹുവിനെ അറിയാന്‍ കേവല ധ്യാനമോ പ്രാര്‍ഥനയോ പോരാ. ഭൂമിയില്‍ സഞ്ച രിച്ച് സൃഷ്ടി രഹസ്യങ്ങള്‍ കണ്ടെത്തി ദൈവത്തെ പ്രാപിക്കാനാ ണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത് 29, 20). അതാണ് രക്ത പിണ്ഡ ത്തില്‍ നിന്ന് എങ്ങനെയാണ് തന്നെ സൃഷ്ടിച്ചത് എന്നന്വേഷി ക്കാന്‍ ഖുര്‍ആന്‍ ആദ്യമേ ആവശ്യപ്പെടുന്നത്.

ദൈവത്തിന്റെ ശക്തിയറിയുമ്പോള്‍ മനുഷ്യന്‍ സ്വയം വിനയാ ന്വിതനാവും, അതോടെ അവന്‍ മാനവികനായി മാറുന്നു. ദുര്‍ഗു ണങ്ങളില്‍ നിന്ന് മോചിതനായി ജീവിതം സമൂഹത്തിന് സമര്‍പ്പി ക്കുന്നു. അതോടെ വ്യക്തിപരമായ കാമ ക്രോധങ്ങളില്‍ നിന്ന് മു ക്തനായി തീരുന്നു. അതിനുള്ള വഴി കാട്ടിയാണ് ഖുര്‍ആന്‍. വേദ  ഞങ്ങളെ ഒരിക്കലും ആത്മീയ സമസ്യകളില്‍ മാത്രം തളച്ചിടാനാവില്ല

മാനവിക കാംക്ഷിയും കര്‍മനിരതനുമായ മനുഷ്യനെയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. വിശ്വസിച്ചു കൊണ്ട് മനുഷ്യര്‍ ക്കിടയില്‍ സൗഹൃദം (സുല്‍ഹ് സൃഷ്ടിക്കുന്ന മനുഷ്യന്‍ സ്വര്‍ഗ വാസിയാണ്. ഈ സൗഹൃദത്തിന് ജാതിയുടേയോ മതത്തിയോ അതിര്‍ വരമ്പുകളൊന്നം വേദം വെക്കുന്നില്ല. ഖുര്‍ആന്‍ ഏതെ ങ്കിലും ഒരു മതക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് ഗ്രന്ഥത്തില്‍ എവിടേയും പറയുന്നുമില്ല.

 മനുഷ്യര്‍ക്ക് അല്ലെങ്കില്‍ ദൈവ ഭക്തിയു ള്ളവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിച്ചത് എന്നാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. ഖുര്‍ആന്‍ വെളിപാടായി സ്വീക രിച്ച പ്രവാചകന്‍ മുഹമ്മദ് നബിയും ഏതെങ്കിലും പ്രത്യേക മത ക്കാര്‍ക്കുള്ള പ്രവാചകനല്ല. 'സര്‍വ ലോകത്തിനും അനുഗ്രഹമാ  യവന്‍' എന്നാണ് ഖുര്‍ആന്‍ മുഹമ്മദ് നബിയെ പരിചയപ്പെടു ത്തുന്നത്. ഏത് മത ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതുതന്നെ. വേ ദങ്ങളും പ്രവാചകന്‍മാരും എല്ലാവര്‍ക്കുമുള്ളതാണ്. അവരുടെ സന്ദേശങ്ങള്‍ സാര്‍വ ലൗകികമാണ്. താന്‍ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപകനല്ലെന്നും സര്‍വ പ്രവാചകന്‍മാരും പ്രചരിപ്പിച്ച സന്ദേശങ്ങളെ സജീവമാക്കുക മാത്രമാണ് തന്റെ ദൗത്യമെന്നും മുഹമ്മദ് നബി തന്നെ പ്രസ്താവിച്ചതാണ്.