ലോകത്തെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ റംസാന്‍ വ്രതം ആചരിച്ച് വരികയാണ്. ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ സമയ ദൈര്‍ഘ്യമാണ് വ്രതത്തിനുള്ളത്. 21 മണിക്കൂര്‍ നോമ്പെടുക്കുന്നവര്‍ മുതല്‍ 11 മണിക്കൂറില്‍ താഴെ വരെ നോമ്പെടുക്കവരാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍.ലോകത്തിന്റെ വ്യത്യസ്ത സമയ മേഖലകളെ ആശ്രയിച്ചിരിക്കും അവിടുത്തെ വ്രതത്തിന്റെ ദൈര്‍ഘ്യം.

ഈ വര്‍ഷം ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ വ്രതം ഐസ്‌ലന്‍ഡുകാര്‍ക്കാണ്. 20 മണിക്കൂറും 17 മിനിറ്റുമാണ് അവര്‍ വ്രതം അനുഷ്ടിച്ച്‌കൊണ്ടിരിക്കുന്നത്. 2.27 എ.എമ്മിനാണ് അവിടെ സുബ്ഹ് ബാങ്ക് വിളിക്കുന്നത്. 10.44 പി.എമ്മിന് മഗ്‌രിബും.

അത് കഴിഞ്ഞാല്‍ ഫിന്‍ലന്‍ഡിലും ഗ്രീന്‍ലന്‍ഡിലുമാണ് വ്രതത്തിന് ദൈര്‍ഘ്യം കൂടുതലുള്ളത്. ഫിന്‍ലന്‍ഡില്‍ 19.25 മണിക്കൂറും ഗ്രീന്‍ലന്‍ഡില്‍ 19.21 മണിക്കൂറുമാണുള്ളത്. 

വ്രത ദൈര്‍ഘ്യം ഏറ്റവും കുറച്ചുള്ളത് ചിലിയിലാണ്. 10.33 മണിക്കൂര്‍ മാത്രം. അങ്ങനെ നോക്കുമ്പോള്‍ അതിന്റെ ഇരട്ടി സമയമാണ് ഐസ്‌ലന്‍ഡുകാര്‍ വ്രതം അനുഷ്ടിക്കുന്നത്. 

ന്യൂസിലന്‍ഡില്‍ 11.35 മിനിറ്റും ദക്ഷിണാഫ്രിക്കയില്‍ 11.59 മനിറ്റുമാണ് ദൈര്‍ഘ്യം.