തേഞ്ഞിപ്പലം: ജാതിമതഭേദമെന്യേ അയല്‍ക്കാരെല്ലാം നോമ്പെടുത്തു. വൈകീട്ട് നോമ്പ് തുറക്കാനും സൗഹൃദം പങ്കിടാനും ഒത്തുകൂടുകയുംചെയ്തു. തേഞ്ഞിപ്പലം പഞ്ചായത്തിലെ കടക്കാട്ടുപാറയിലുള്ള മുപ്പത് വീടുകളിലെ കുടുംബങ്ങളാണ് 'അയല്‍ക്കാര്‍' എന്ന പേരില്‍ സ്‌നേഹസംഗമം നടത്തിയത്.

വ്യത്യസ്ത ജാതി-മത-രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരുടെ കൂട്ടായ്മയിലൂടെ സൗഹൃദം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. കടക്കാട്ടുപാറ മഹല്ല് ഖത്തീബ് സത്താര്‍ ഫൈസി ഉദ്ഘാടനംചെയ്തു.

ഫസലുറഹ്മാന്‍ ബാഖവി അധ്യക്ഷനായി. കെ.ടി. മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കെ.പി. സുധാകരന്‍, കൃഷ്ണദാസന്‍, എം.എം. ബഷീര്‍, കെ.പി. രവീന്ദ്രനാഥ്, സോമന്‍ കക്കാട്ട്, എന്‍.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. എ പ്ലസ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ അധ്യാപകരായ അനൂപും അഷ്‌റഫും വിതരണംചെയ്തു.