ക്വയ്‌റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡുമായുള്ള പോരാട്ടത്തിന് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ കളത്തിലിറങ്ങുക റംസാന്‍ വ്രതമെടുത്ത ശേഷം. ഈജിപ്ഷ്യന്‍ പത്രമായ അല്‍ മസ്രി അല്‍യൗമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഉക്രൈനിലെ കീവില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 12.15നാണ് കലാശപോര്. പ്രദേശിക സമയം ശനിയാഴ്ച രാത്രി 9.45 നും. എന്നാല്‍ സലായുടെ ആരോഗ്യ സ്ഥിതിയില്‍  ലിവര്‍പൂള്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ല. മത്സരം തുടങ്ങുന്നതിന് 50 മിനിറ്റ് മുമ്പ്  അദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഉക്രൈന്‍ സമയമനുസരിച്ച് 8.53 നാണ് നോമ്പ് അവസാനിക്കുക.

സഹതാരവും മറ്റൊരു സ്‌ട്രൈക്കറുമായ സാദിയോ മാനെയും സലയ്‌ക്കൊപ്പം വ്രതം അനുഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.