കാഞ്ഞങ്ങാട്: നോമ്പ്കാലം തുടങ്ങിയതോടെ പഴവിപണിയില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് അന്‍പത് രൂപ വിലയുണ്ടായിരന്ന കറുത്ത മുന്തിരിക്ക് ഒറ്റ ദിവസം കൊണ്ട് 20 രൂപ കൂടി 70 രൂപയായി.

നേന്ത്രപ്പഴത്തിന് 45 രൂപയുണ്ടായത് 60-തിലേക്ക് ഉയര്‍ന്നു. നോമ്പ് കാലമായതിനാല്‍ ആവശ്യക്കാര്‍ കൂടിയതാണ് പെട്ടെന്ന് വില ഉയരാന്‍ ഇടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു. മ

റ്റു പഴങ്ങളുടെ വില (പഴയവില ബ്രാക്കറ്റില്‍): കുരുവില്ലാത്ത വെള്ളമുന്തിരി-100 (80), ആപ്പിള്‍ യു.എസ്.എ.-180 (160), ഓറഞ്ച്-80 (70), മുസമ്പി-80 (60), സപ്പോട്ട-50 (40), വത്തക്ക-20 (18), ഉറുമാമ്പഴം-140 (120), പപ്പായ-45 (35), കൈതച്ചക്ക-50 (40), ബട്ടര്‍ഫ്രൂട്ട്-120 (100). നാടന്‍ മാമ്പഴങ്ങള്‍ വിപണിയില്‍ എത്തുന്നത് വളരെ കുറവാണ്. അതുകൊണ്ടുതന്നെ മാമ്പഴത്തിന്റെ വില ഇനങ്ങള്‍ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.