ലക്‌നൗ: റംസാനുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ സംശയ നിവാരണത്തിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വിവിധ ഇസ്ലാമിക് സംഘടനകള്‍. വ്യത്യസ്ത സംശയങ്ങളോടെയുള്ള ചോദ്യങ്ങളുടെ പ്രവാഹമാണ് ഈ നമ്പറുകളില്‍.

 എന്നാല്‍ ഏറ്റവും കൂടുതല്‍ പേരുടെയും സംശയം മുടിയില്‍ ചായം പൂശിയാല്‍ നോമ്പ് മുറിയുമോ എന്നതാണ്. മറ്റൊരു ചോദ്യം ഇഞ്ചക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ്.

എന്നാല്‍ മുടി ചായം പൂശിയത് കൊണ്ട് പ്രശ്‌നമില്ലെന്നും ദഹന വ്യവസ്ഥയിലേക്കെത്തുന്ന ഇഞ്ചക്ഷനുകള്‍ പാടില്ലെന്നുമാണ് സുന്നി പണ്ഡിതനായ ഖാലിദ് റഷീദ് പറയുന്നത്. സുന്നി സംഘടനകള്‍ക്കൊപ്പം ശിയാ വിഭാഗത്തിലുള്ളവരും ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.