ഖീമ ലുഖ്മി

kheema

ചേരുവകള്‍:
1. സോയാഫ്ലോര്‍ ഒരുകപ്പ്
2. ഗോതമ്പുപൊടി ഒരുകപ്പ്
3. ഉപ്പ് അരസ്പൂണ്‍ 
4. ബട്ടര്‍ ഒരുസ്പൂണ്‍ 
5. വെള്ളം കുഴക്കാന്‍ ആവശ്യത്തിന്
 
എല്ലാംകൂടി ചപ്പാത്തിമാവിന്റെ പരുവത്തില്‍  കുഴച്ച് അരമണിക്കൂര്‍ മൂടിവയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍   അല്പം പൊടിവിതറി മാവ് പരത്തുക. ബട്ടര്‍ മുകളില്‍   നന്നായി പുരട്ടുക. മുകള്‍ഭാഗവും അടിഭാഗവും നടുവിലേക്ക് മടക്കി അരമണിക്കൂര്‍ വെക്കുക. ശേഷം പൊടിവിതറി പരത്തി ബട്ടര്‍ പുരട്ടി മടക്കി 15  മിനിറ്റ് വെക്കുക. ഇതുപോലെ രണ്ടു പ്രാവശ്യംകൂടി ചെയ്യുക. അങ്ങനെ പരത്തിവെച്ച മാവ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചെടുക്കുക.
 
 
ഫില്ലിങ് ഉണ്ടാക്കാന്‍:
1. ഖീമ 500 ഗ്രാം
2. സവാള ചോപ്പ് ചെയ്തത് ഒരുകപ്പ് 
3. ഇഞ്ചി, വെളുത്തുള്ളി, 
പച്ചമുളക് ചതച്ചത് ഒരുസ്പൂണ്‍ 
4. കുരുമുളകുപൊടി അരസ്പൂണ്‍ 
5. മഞ്ഞള്‍പ്പൊടി അരസ്പൂണ്‍ 
6. മല്ലിപ്പൊടി ഒരുസ്പൂണ്‍ 
7. മുളകുപൊടി ഒരുസ്പൂണ്‍ 
8. ഉപ്പ് ആവശ്യത്തിന് 
9. കസൂരിമേത്തി ഒരുസ്പൂണ്‍ 
10. ലെമണ്‍ ജ്യൂസ് ഒരുസ്പൂണ്‍ 
11. ഓയില്‍
 
 
ഉണ്ടാക്കുന്നവിധം :
പാന്‍ ചൂടാക്കി ഓയില്‍   ഒഴിക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. ഖീമ ചേര്‍ത്ത് മസാലപ്പൊടികള്‍ ഉപ്പും ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍​  വേവിക്കുക. ലെമണ്‍ ജ്യൂസ്, കസൂരിമേത്തി കൈയില്‍ വെച്ച് തിരുമ്മിയതും ചേര്‍ക്കുക. പരത്തിവെച്ച മാവില്‍  ഫില്ലിങ് വെച്ച് മടക്കി സീ ചെയ്ത് ഡീപ് ഫ്രൈ ചെയ്യുക.
 
 
 
ഖമീര്‍

khameer

ചേരുവകള്‍:
1. യീസ്റ്റ് ഒന്നരസ്പൂണ്‍ 
2. പഞ്ചസാര ഒന്നരസ്പൂണ്‍ 
3. ചൂടുവെള്ളം അരകപ്പ്
മൂന്നും കൂടി നന്നായി ഇളക്കി മൂടിവയ്ക്കുക. 
ഒരുമണിക്കൂര്‍ ആകുമ്പോള്‍ അത് പൊങ്ങിവരും. 
4. സോയാപ്പൊടി ഒരുകപ്പ്
5. ചോളംപൊടി ഒരുകപ്പ് 
6. മുട്ട ഒരെണ്ണം
7. ഉപ്പ് കാല്‍ സ്പൂണ്‍
8. എള്ള്
 
ഉണ്ടാക്കുന്നവിധം:
ഒരു വലിയ ബൗളില്‍  യീസ്റ്റ് പൊങ്ങിയത് ഒഴിക്കുക. മുട്ടചേര്‍ത്ത് നന്നായി ഇളക്കുക. പൊടികള്‍ കുറേശ്ശെ ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരുമണിക്കൂര്‍ മാവ് പൊങ്ങാന്‍വയ്ക്കുക. ശേഷം ചെറിയ ഉരുളയെടുത്ത് പരത്തി മുകളില്‍  കറുത്തഎള്ള് വിതറി ഡീപ് ഫ്രൈ ചെയ്യാം. എരിവുള്ള ഏതു കറിയുടെ കൂടെയും കഴിക്കാം.
 
 
ബൈദാ റൊട്ടി

baida

ചേരുവകള്‍:
1. മൈദ ഒരുകപ്പ് 
2. ഉപ്പ് കാല്‍സ്പൂണ്‍ 
3. ഓയില്‍ ഒരുസ്പൂണ്‍ 
വെള്ളം കുഴക്കാന്‍ ആവശ്യത്തിനെടുത്ത് എല്ലാംകൂടി 
ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴച്ച് 15 മിനിറ്റ് വെക്കുക. 
ഫില്ലിങ്  തയ്യാറാക്കാന്‍: 
4. ബോണ്‍ലെസ്സ് ചിക്കന്‍ 
ചെറിയ പീസ് ആയി കട്ട് ചെയ്തത് 500 ഗ്രാം
5. മുളകുപൊടി ഒരുസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി കാല്‍സ്പൂണ്‍ 
7. ഉപ്പ്
8. ലെമണ്‍ ജ്യൂസ് ഒരുസ്പൂണ്‍
 
എല്ലാംകൂടി ചിക്കനില്‍  മാറിനേറ്റ് ചെയ്ത് അരമണിക്കൂര്‍ വയ്ക്കുക. ചിക്കന്‍ ശാലോ ഫ്രൈ ചെയ്യുക. മുട്ട അടിച്ചത് ഒരെണ്ണവും പച്ചമുളക് വട്ടത്തില്‍  അരിഞ്ഞത് ഒരെണ്ണവും സവാള ചോപ്പ് ചെയ്തത് നാലുസ്പൂണും ഉപ്പ്, മല്ലിയില എല്ലാം കൂടി യോജിപ്പിച്ച് ഫ്രൈ ആയ ചിക്കനില്‍  ഒഴിച്ച് ഇളക്കി മൊരിയിക്കുക. തണുക്കുമ്പോള്‍ തയ്യാറാക്കിയ മാവുകൊണ്ട് ചപ്പാത്തി ഉണ്ടാക്കി നടുവില്‍  ഫില്ലിങ് വെച്ച് നാലുവശത്തുനിന്നും ഉള്ളിലേക്ക് മടക്കി ഫ്രൈപാനി  ബട്ടര്‍ ചൂടാക്കി ഓരോ റൊട്ടിയും മൊരിയിച്ചു എടുക്കുക.