1.ചെമ്മീൻ അടക്കീരൻ

• ചെമ്മീൻ- അരക്കിലോഗ്രാം • പുഴുങ്ങലരി- അരക്കിലോഗ്രാം • സവാള- മൂന്നെണ്ണം

• പച്ചമുളക്‌നാല് എണ്ണം •ഇഞ്ചി ചതച്ചത്- ഒരു ചെറിയസ്പൂൺ • വെളുത്തുള്ളി ചതച്ചത്- ഒന്ന്

• മല്ലിയില അരിഞ്ഞത്- ഒരു ടീസ്പൂൺ • ചെറിയ •  ഉള്ളി- നാലെണ്ണം

• പെരുംജീരകം- ഒരു ടീസ്പൂൺ • മുളക്‌പൊടി- ഒരു ടീസ്പൂൺ • മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

• തേങ്ങ- ഒരു കപ്പ് • ഉപ്പ്, എണ്ണ-ആവശ്യത്തിന്

ചെമ്മീൻ വൃത്തിയാക്കി ഉപ്പ്, മുളക്‌പൊടി, മഞ്ഞൾപൊടി ഇവ ചേർത്ത് വേവിച്ച് വറ്റിച്ചെടുക്കുക. പുഴുങ്ങലരി മൂന്ന് മണിക്കൂർ കുതിർത്ത് കഴുകി ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി സവാളവഴറ്റുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ചെമ്മീൻ ചേർക്കാം.

പാകത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് വാങ്ങിവെക്കാം. അരച്ച മാവിൽ നിന്ന് ഒരു ഉരുളയെടുത്ത് കൈവെള്ളയിൽ വെച്ച് പരത്തി ചെമ്മീൻ മസാല വെച്ച് അടരൂപത്തിൽ മടക്കുക. പിന്നീട് അല്പം മുളക്‌പൊടി വിതറി ആവിയിൽ വേവിച്ചെടുക്കുക. തേങ്ങ, ഉള്ളി, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക. ആ കൂട്ടിലേക്ക് ബാക്കിയുള്ള ചെമ്മീൻ മസാല ചേർത്ത് തിളപ്പിച്ച് വേവിച്ച അട ഇട്ട് വറ്റിച്ച് വിളമ്പാം. 

2.ചിക്കൻ മിക്സഡ് അരിക്കടുക്ക

•  ചിക്കൻ-ഒരു കപ്പ് (മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് പൊരിച്ചു ചിച്ചികീറിയത്)

കല്ലുമ്മക്കായ-20 എണ്ണം •  പുഴുങ്ങലരി- 500ഗ്രാം •  ജീരകം-ഒരു ടീസ്പൂൺ •  പെരുംജീരകം-ഒരുടീസ്പൂൺ • ഏലയ്ക്ക-നാല് എണ്ണം

•  തേങ്ങ ചിരകിയത്-അരമുറി • ചുവന്ന ഉള്ളി-അരക്കപ്പ് • ഉപ്പ്-പാകത്തിന്

• മസാലക്ക് മുളകുപൊടി-നാല് ടേബിൾസ്പൂൺ •  മഞ്ഞൾപൊടി-അര ടേബിൾസ്പൂൺ

• പെരുംജീരകംപൊടി-ഒരുടീസ്പൂൾ • ഗ്രാമ്പൂ-മൂന്ന് എണ്ണം• ഏലയ്ക്ക-മൂന്ന് എണ്ണം

•  കറുവപ്പട്ട- ഒരു വലിയ കഷ്ണം • ഇഞ്ചി-ഒരുകഷ്ണം • വെളുത്തുള്ളി-നാല് അല്ലി

• മല്ലി ഇല അരിഞ്ഞത്-രണ്ട് ടേബിൾസ്പൂൺ • കറിവേപ്പല-രണ്ട്‌ ടേബിൾ സ്പൂൺ • ഉപ്പ്-ആവശ്യത്തിന്

• എണ്ണ-വറത്തുകോരാൻ

അരി തിളച്ച വെള്ളത്തിൽ നാലഞ്ച് മണിക്കൂർ കുതിർത്ത് വെയ്ക്കുക. ശേഷം  കഴുകി വെള്ളം വാർന്നുപോകാൻ വയ്ക്കുക. ജീരകം,പെരുംജീരകം, ഏലയ്ക്ക എന്നിവ ഒരുമിച്ച് പൊടിച്ചെടുക്കുക. അരി, തേങ്ങ, ചുവന്നുള്ളി അരിഞ്ഞത്, മസാല പൊടിച്ചത്, ഉപ്പ് അൽപ്പം, വെള്ളം എന്നിവ ചേർത്ത് കുഴക്കുക. ഇതിനെ കട്ടിയിൽ നല്ല മയത്തിൽ നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് പിച്ചികീറിയ ചിക്കനും ചേർത്ത മിക്സ്‌ ചെയ്യുക. കല്ലുമ്മക്കായ ഒരു കത്തികൊണ്ട് പകുതി തുറക്കുക. ഇരുവശവും വിട്ട് പോകരുത്. ഇതിനുള്ളിൽ അരച്ച അരിമിശ്രിതം നിറയ്ക്കുക. ശേഷം ആവിയിൽ വേവിച്ചെടുത്ത് തോട് കളയുക. 
മസാലയ്ക്കുള്ള ചേരുവകളെല്ലാം അല്പം വെള്ളം ​േചർത്ത് അരയ്ക്കുക. ശേഷം വേവിച്ച കല്ലുമ്മക്കായയിൽ അരച്ച മസാല പുരട്ടി അരമണിക്കൂർ വെയ്ക്കുക. തുടർന്ന് ചൂടായ എണ്ണയിൽ വറത്തുകോരുക.